32 വര്‍ഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂരും; പദയാത്ര ആരംഭിക്കുന്നു

അടൂര്‍ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത്

Update: 2026-01-23 05:53 GMT

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുകയാണ്. പദയാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്.

അടൂര്‍ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, സംഗീത സംവിധാനം- മുജീബ് മജീദ്. മതിലുകൾ, അനന്തരം, വിധേയൻ എന്നിവയാണ് നേരത്തെ അടൂര്‍-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ഏറ്റവും മികച്ച ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ക്ലാസികുകളും. വിധേയനിലെ അഭിനയത്തിന് മികച്ച നടനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ മമ്മൂട്ടിക്ക് ലഭിച്ചു. മതിലുകൾ 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവ ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടി. 1987ൽ പുറത്തിറങ്ങിയ അനന്തരവും മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ഏറ്റവും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്കാരവും നേടുകയുണ്ടായി.

Advertising
Advertising

അതുകൊണ്ട് തന്നെ മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിനെ ആസ്പദമാക്കിയാണ് പദയാത്ര ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടനാടൻ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് 'രണ്ടിടങ്ങഴി'. നോവലിനെ അസ്പദമാക്കി 1958ൽ ഇറങ്ങിയ സിനിമക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News