പ്രേക്ഷകമനം കവർന്ന് നിവിൻ പോളിയുടെ 'ബേബിഗേൾ'

ഇൻവെസ്റ്റിഗേറ്റീവ് ഫാമിലി ത്രില്ലർ തീയറ്ററുകൾ നിറയ്ക്കുന്നു

Update: 2026-01-24 10:11 GMT
Editor : geethu | Byline : Web Desk

നിവിൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം “ബേബി ഗേൾ” സമകാലീന സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന, വികാരങ്ങളും ബന്ധങ്ങളും ചേർന്ന ഒരു ശക്തമായ കഥയാണ് പറയുന്നത്.

ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടൊരു ഷെയ്ഡുള്ള റോളിലാണ് നിവിൻ പോളി ചിത്രത്തിൽ വരുന്നത്. ജീവിതത്തിന്റെ സങ്കീർണതകളും മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മതകളും വളരെ റിയലിസ്റ്റിക് ടോണിൽ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്ന അനുഭവം നൽകുന്നു.

കഥയും അവതരണവും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രം ഇന്നത്തെ യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. ശക്തമായ തിരക്കഥയും പുതുമയുള്ള നിർമാണവും ചേർന്ന “ബേബി ഗേൾ” നിവിൻ പോളിയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായമാകുന്നു.

Advertising
Advertising

റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ്. ഒരു നവജാതശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ ഈ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്.

'സർവ്വം മായ' എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തിയ നിവിൻ പോളി ചിത്രം കൂടിയാണ് ബേബി ഗേൾ.

ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് നിവിൻ ചിത്രത്തിലെത്തുന്നത്.

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ. ലിജോ മോൾ ആണ് ചിത്രത്തിൽ നായിക. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - സാം സിഎസ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും - മെൽവി.ജെ., മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി, സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, പിആർഓ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ്-ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, അഡ്‌വെർടൈസിങ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News