സ്റ്റൈലൻ ലുക്കിൽ ഡാൻസുമായി രജിഷ, മസ്തിഷ്‌ക മരണത്തിലെ കോമള താമര പാട്ടെത്തി

2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് മസ്തിഷ്‌ക മരണം ഒരുക്കിയിരിക്കുന്നത്.

Update: 2026-01-26 10:00 GMT
Editor : Sikesh | By : Web Desk

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം 'മസ്തിഷ്‌ക മരണം; സൈമൺസ് മെമ്മറീസിലെ 'കോമള താമര' വീഡിയോ സോങ് പുറത്തു വന്നു. ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രേ റാപ് ആലപിച്ച ഗാനത്തിന്റെ അഡീഷണൽ വോക്കൽസ് അനിൽ ലാൽ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 'മസ്തിഷ്‌ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ.

'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഈ സയൻസ് ഫിക്ഷൻ ചിത്രത്തിലും ഒന്നിക്കുകയാണ്. നേരത്തെ കൃഷാന്ദ് രചനയും സംവിധാനവും നിർവഹിച്ച ആവാസവ്യൂഹം, പുരുഷ പ്രേതം എന്നി ചിത്രങ്ങൾ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

Advertising
Advertising
Full View

ഡാൻസിങ് നിഞ്ച ടീം ആണ് 'കോമള താമര' എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത്. പൈങ്കിളി എന്ന ചിത്രത്തിലെ 'ബേബി ബേബി', സൂക്ഷ്മദർശിനിയിലെ 'ദുരൂഹ മന്ദഹാസമേ', ദി പെറ്റ് ഡിറ്റക്റ്റീവിലെ 'തരളിത യാമം' എന്നീ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച് ഏറെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫി ടീം ആണ് ഡാൻസിങ് നിഞ്ച. നടി രജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സരിഗമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

Full View

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് സിനിമാട്ടോഗ്രഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, മാർക്കറ്റിംഗ് : ബ്രിങ്‌ഫോർത്ത്, പിആർഒ- ശബരി

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News