മോഹൻലാൽ- തരുൺ മൂർത്തി കോംബോ തുടരും; L366ന് നാളെ തുടക്കം
ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്ത്
കൊച്ചി: തുടരും എന്ന സൂപ്പർഹിറ്റിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന L366ന് നാളെ തുടക്കം. കഴിഞ്ഞ വർഷമെത്തിയ തുടരും 200 കോടിക്ക് മുകളിൽ കളക്ഷൻ നേടി വൻ വിജയം സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവന്നിരിക്കുകയാണ്.
തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. തുടരും ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം- ജേക്‌സ് ബിജോയ്, സഹസംവിധാനം- ബിനു പപ്പു, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ- ഗോകുല്‍ദാസ്, കോസ്റ്റും- മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.
പോസ്റ്റ് പ്രൊഡക്ഷനിലുള്ള മോളിവുഡ് ടൈംസിനു ശേഷം വരുന്ന ആഷിഖ് ഉസ്മാൻ ചിത്രമാണിത്. ദൃശ്യം 3ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ സിനിമയും ഇതാണ്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം 3 പുറത്തിറങ്ങുന്നത്.