കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, 'കൊറഗജ്ജ' റിലീസ് ഫെബ്രുവരിയിൽ

കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്.

Update: 2026-01-28 06:08 GMT
Editor : Sikesh | By : Web Desk

മലയാള സിനിമക്കും മലയാളികൾക്കും അനാർക്കലി' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ പരിചിതനായ ബോളിവുഡ് താരം കബീർ ബേദി വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ സംവിധാനംചെയ്യുന്ന 'കൊറഗജ്ജ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കബീർ ബേദി വീണ്ടും എത്തുന്നത്.

800വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്.കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യതയുണ്ട്. ചിത്രത്തിൽ ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് കബീർ ബേദി എത്തുന്നത്. കന്നഡ, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നി ആറു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.

Advertising
Advertising

ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് നിർമാണം. സക്‌സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 'എന്ന ചിത്രത്തിലൂടെ ഡോക്ടർ അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു.

കന്നഡയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോൾഡ് ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി.പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ ബിബിൻ ദേവ്. വി.എഫ്.എക്‌സ് ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് :ബ്രിങ്‌ഫോർത്

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News