പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ വിവാഹിതയായി

Update: 2018-05-01 17:09 GMT
Editor : Jaisy
പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ വിവാഹിതയായി

എസ്. അനില്‍ കുമാറാണ് വരന്‍

പ്രശസ്ത നര്‍ത്തകിയും ഗായികയുമായ രാജശ്രീ വാര്യര്‍ വിവാഹിതയായി. സര്‍ക്കാരുദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമായ എസ്. അനില്‍ കുമാറാണ് വരന്‍. കഴിഞ്ഞ സെപ്തംബര്‍ 11ന് ശംഖുമുഖം ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സിഎൻ.ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി' നാടകത്തിന് രാജശ്രീ വാര്യർ ഭരതനാട്യത്തിലൂടെ ചമച്ച നൃത്തഭാഷ്യം ശ്രദ്ധേയമായിരുന്നു. നൃത്തഗവേഷണത്തിനും അധ്യാപനത്തിനുമായി തിരുവനന്തപുരത്ത് നേത്ര എന്ന പേരിൽ നൃത്തകലാവിദ്യാലയം നടത്തുന്നുണ്ട്. ഭരതനാട്യത്തിന് 2012ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.നര്‍ത്തകി, നൃത്തകല എന്നീ പുസ്തകങ്ങള്‍ രാജശ്രീ രചിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News