ഇപ്പ പറഞ്ഞത് ഒന്നൂടി മലയാളത്തില്‍ പറയാമോ; ചിരിയുണര്‍ത്തി അരവിന്ദന്റെ അതിഥികളുടെ ട്രയിലര്‍
Update: 2018-05-19 04:02 GMT
എം മോഹനന്‍ ആണ് സംവിധാനം
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന അരവിന്ദന്റെ അതിഥികളുടെ ട്രയിലര്‍ പുറത്തിറങ്ങി. എം മോഹനന്‍ ആണ് സംവിധാനം. നിഖില വിമല്‍ ആണ് നായിക. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി, സലിം കുമാര്‍, അജു വര്‍ഗീസ്,ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, സംഗീതം ഷാന്‍ റഹ്മാന്‍.