ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബാലചന്ദ്ര മേനോന്‍

Update: 2018-05-23 22:00 GMT
Editor : Muhsina
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ബാലചന്ദ്ര മേനോന്‍
Advertising

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി..

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാലചന്ദ്ര മേനോന്‍ ഈ സന്തോഷം പങ്കുവെച്ചത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്നതിനാണ് റെക്കോര്‍ഡ്.

29 ചിത്രങ്ങളാണ് ബാലചന്ദ്രമേനോന്‍ സ്വയം തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചിട്ടുള്ളത്. 1978ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രിയാണ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം. 2015ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയായിരുന്നു ഈ ലിസ്റ്റില്‍ അവസാനത്തേത്. ഇവയില്‍ 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും നേടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇത് അപൂർവ്വമായ ഒരു അനുഭവം ....
വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നിൽ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല ....
നിങ്ങൾ എന്നെ കമ്മ്യുണിസ്റ്റാക്കി എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് പോലെ എല്ലാവരും കൂടി ചേർന്ന് എന്നിൽ ഉത്തേജകമരുന്ന് കുത്തിവെച്ചു.
1969 ൽ SSLC ക്കു ഇടവ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എന്ന് മുറാവാക്യം മുഴക്കിക്കൊണ്ട് അച്ഛനരികിലേക്കു ഓടി ചെന്ന എന്നോട് അച്ഛൻ ചോദിച്ചു :
" ഇടവ പഞ്ചായത്തിൽ ഒന്നാമനായതിനു നീ ഈ ലഹള തുടങ്ങിയാൽ കേരളം സംസ്ഥാനത്തു ഒന്നാം റാങ്ക് വാങ്ങിയ കുട്ടിയെപ്പറ്റി എന്ത് പറയുന്നു ?"

അന്ന് തുടങ്ങിയതാവണം ഈ മത്സര രോഗം .ഒന്നാമനാകാനുള്ള അദമ്യമായ അഭിവാഞ്ച..
ഒരു കാര്യം മാത്രം ഉറപ്പാക്കി ....
നേരായ മാർഗ്ഗത്തിലൂടെയാവണം ...
ആദ്മാർത്ഥമായ അദ്ധ്വാനത്തിലൂടെ ആവണം
അവസരസേവ പിടിച്ചും സ്വയം മുദ്രാവാക്യം മുഴക്കിയും ആവരുത് ...
അർഹതപ്പെട്ട ഒന്നാം സ്ഥാനം ആവണം ...

അങ്ങിനെ പഠിച്ച സ്കൂളിൽ ഒന്നാമനായി ...
പഞ്ചായത്തിൽ ഒന്നാമനായി .
കോളേജുകളിൽ ഒന്നാമനായി ....
കേരളം സംസ്ഥാനത്തു ഒന്നാമനായി...
ഇന്ത്യയിൽ ഒന്നാമനായി .....
ഇപ്പോൾ ലോകത്തു ഒന്നാമനായി ....
ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആധികാരികമായി പ്രഖ്യാപിച്ചിരിക്കുന്നു !
ഈ വിശ്വ മഹാകടാഹത്തിൽ ഒരു നിമിഷമെങ്കിലും നൊന്നാമനാവുക എന്നാൽ അത് ദൈവം തന്ന വരദാനമാണ് ...
കൊല്ലത്തു ജനിച്ച ഞാൻ പടവുകൾ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണ് ....
ലോകത്തിൽ ഒന്നാമനാവും മുൻപേ മലയാളി മനസ്സിൽ നിങ്ങൾ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു ...ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതിൽ ഞാനും എന്റെ കുടുംബവും വിനയപൂർവ്വം തല കുനിച്ചുകൊണ്ടു സർവേശ്വരന് നന്ദി പറയുന്നു .....

" എന്നാലും ശരത്ത്‌ " ഷൂട്ടിങ് മുക്കാലോളം കഴിഞ്ഞു ....ലൊക്കേഷനിലേക്കുള്ള കാറിന്റെ ഡ്രൈവർ ഹോൺ മുഴക്കുന്നു ....

that's ALL your honour !

Full View

Writer - Muhsina

contributor

Editor - Muhsina

contributor

Similar News