ഇരുമുഗനിലൂടെ പ്രിയദര്‍ശന്റെ മകളും സിനിമയിലേക്ക്

Update: 2018-05-25 10:00 GMT
ഇരുമുഗനിലൂടെ പ്രിയദര്‍ശന്റെ മകളും സിനിമയിലേക്ക്

വിക്രമും നയന്‍താരയും നായികാനായകന്‍മാരായി അഭിനയിക്കുന്ന ഇരുമുഗനിലാണ് കല്യാണി സംഹസംവിധായിക ആയി പ്രവര്‍ത്തിക്കുന്നത്

താരലോകത്തേക്ക് മറ്റൊരു താരപുത്രി കൂടി. ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ പ്രശസ്തനായ സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണിയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അമ്മയെപ്പോലെ അഭിനയത്തിലല്ല കല്യാണിയുടെ കണ്ണ്, അച്ഛന്റെ പാത പിന്തുടര്‍ന്ന് ചിത്രത്തിന്റെ സഹസംവിധായിക ആയിട്ടാണ് കല്യാണി ക്യാമറക്ക് പിന്നിലെത്തുന്നത്. വിക്രമും നയന്‍താരയും നായികാനായകന്‍മാരായി അഭിനയിക്കുന്ന ഇരുമുഗനിലാണ് കല്യാണി സംഹസംവിധായിക ആയി പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയെത്തുന്ന മകള്‍ സിനിമയില്‍ പ്രവേശിക്കുന്ന കാര്യം ലിസി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

Advertising
Advertising

സയന്‍സ് ഫിക്ഷന്‍ സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ വിക്രം പേര് പോലെ രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് ശങ്കറാണ് സംവിധാനം. നിത്യാ മേനോന്‍, നാസര്‍, ബാല എന്നിവരാണ് മറ്റ് താരങ്ങള്‍ ചിത്രം സെപ്തംബര്‍ 2ന് തിയറ്ററുകളിലെത്തും.

Tags:    

Similar News