സര്‍വ്വോപരി പാലാക്കാരന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Update: 2018-05-25 20:48 GMT
Editor : Jaisy
സര്‍വ്വോപരി പാലാക്കാരന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജോസ് കൈതപ്പറമ്പില്‍ മാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്

അനൂപ് മേനോന്‍ നായകനായ സര്‍വ്വോപരി പാലാക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് തന്നെയാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജോസ് കൈതപ്പറമ്പില്‍ മാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് നായിക. സീരിയല്‍ താരം ഗായത്രി അരുണ്‍ എസിപി ചന്ദ്ര ശിവകുമാര്‍ എന്ന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അനു സിത്താര, വിജയകുമാര്‍, ചാലി പാല, മഞ്ജു സതീഷ്, ബാലു വര്‍ഗീസ്, നന്ദു, അലന്‍സിയര്‍, റോഷന്‍ ബഷീര്‍, മനുരാജ്, നിതിന്‍ സുശീല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

വേണുഗോപനാണ് സംവിധാനം. എസ്.സുരേഷ് ബാബുവാണ് തിരക്കഥ. റബിഗ്സ് മൂവീസിന്റെ ബാനറില്‍ ഡോാളി അജി ആലപ്പാട്ട് കുന്നേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ബിജിബാല്‍

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News