ഐ.വി ശശി എന്ന ഹിറ്റ്മേക്കര്‍

Update: 2018-05-26 23:28 GMT
Editor : Jaisy
ഐ.വി ശശി എന്ന ഹിറ്റ്മേക്കര്‍

മമ്മൂട്ടിയുടെ ഭാഗ്യസംവിധായകനായിരുന്നു ശശി

ഹിറ്റുകളുടെ സംവിധായകനായിരുന്നു ഐ.വി ശശി. നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തതില്‍ ഭുരിഭാഗവും സൂപ്പര്‍ഹിറ്റുകളായി. കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന സംവിധായകനായിരുന്നു ഇരുപ്പംവീട് ശശിധരന്‍ എന്ന ഐവി ശശി.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയര്‍ ഗ്രാഫുയര്‍ന്നത് ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു. അന്തരിച്ച നടന്‍ ജയനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ശശിയൊരുക്കി. അങ്ങാടി, മീന്‍, കരിമ്പന എന്നിവ അതില്‍ ചിലതാണ്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി പറയപ്പെടുന്ന ദേവാസുരത്തിന്റെ സംവിധായകന്‍ ശശിയായിരുന്നു. വര്‍ണപ്പകിട്ട്, അനുരാഗി തുടങ്ങിയവ ലാലിനെ നായകനാക്കി ഐവി ശശി ഒരുക്കിയ ചിത്രങ്ങളായിരുന്നു.

Advertising
Advertising

മമ്മൂട്ടിയുടെ ഭാഗ്യസംവിധായകനായിരുന്നു ശശി. തൃഷ്ണ, ഇന്‍സപെക്ടര്‍ ബല്‍റാം, മൃഗയ, നീലഗിരി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിക്ക് വേണ്ടി ശശി സംവിധാനം ചെയ്തു. ഇവയെല്ലാം ഹിറ്റുകളായിരുന്നു.

ജനക്കൂട്ടത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്തത് ഐവി ശശി ചിത്രങ്ങളായിരുന്നു. ജനക്കൂട്ടത്തെ വച്ച് ഷൂട്ട് ചെയ്യാന്‍ ഒരു പ്രത്യേക കഴിവ് ശശിക്കുണ്ടായിരുന്നു. ദേവാസുരത്തിലെ ക്ലൈമാക്സ് രംഗം, ഈ നാട് തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. അതുപോലെ അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയേ, അഭയം തുടങ്ങി കുടുംബബന്ധങ്ങളുടെ തീവ്രത പകര്‍ത്തിയ ചിത്രങ്ങളും ശശിയുടെ സംവിധാന മികവില്‍ പുറത്തുവന്നു. ശശിയുടെ ചിത്രങ്ങള്‍ രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്ത സിനിമകളായിരുന്നു. നാണയം, ഈ നാട്, വാര്‍ത്ത എന്നിവ അതിലുള്‍പ്പെടുന്നു.

അവളുടെ രാവുകള്‍ പോലെയുള്ള പരീക്ഷണ ചിത്രങ്ങളും ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍. മലയാളത്തിൽ ആദ്യമായി ഏ ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ. തമിഴില്‍ എട്ടോളം ചിത്രങ്ങളും ഹിന്ദിയില്‍ നാല് ചിത്രങ്ങളും ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News