എട്ടുവര്‍ഷം മനസ്സില്‍ കൊണ്ടു നടന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടമെന്ന് രഞ്ജിത്ത് ശങ്കര്‍
എട്ട് വര്‍ഷം മുമ്പ് നെല്ലിയാമ്പതിയിലേക്ക് നടത്തിയ യാത്രയാണ് സിനിമക്ക് പ്രേരകമായത്. രാമന്റെ വേഷത്തില്‍ മനസ്സിലുണ്ടായിരുന്നത്
എട്ടുവര്‍ഷം മനസ്സില്‍ കൊണ്ടു നടന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വേഷം തേടിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു നായിക അനുസിതാര. കോഴിക്കോട് നടന്ന മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശങ്കറും അനുസിതാരയും.
രാമന്റെ ഏതന്‍തോട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത് ശങ്കര്‍. എട്ട് വര്‍ഷം മുമ്പ് നെല്ലിയാമ്പതിയിലേക്ക് നടത്തിയ യാത്രയാണ് സിനിമക്ക് പ്രേരകമായത്. രാമന്റെ വേഷത്തില്‍ മനസ്സിലുണ്ടായിരുന്നത് കുഞ്ചാക്കോ ബോബനായിരുന്നു. തുടര്‍ച്ചയായ ജയസൂര്യ ചിത്രങ്ങള്‍ക്ക് ശേഷം നായകന്‍ മാറിയെതെന്താണെന്ന ചോദ്യത്തോട് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ.
ആദ്യമായി ഒരു മുഴുനീള കഥാപാത്രമെത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നെന്ന് ചിത്രത്തിലെ നായിക അനുസിതാര പറഞ്ഞു. സ്വയം ബഹുമാനിക്കുന്ന സ്ത്രീകള്‍ക്കായും സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാരെയും ഉദ്ദേശിച്ചുള്ളതാണ് ചിത്രമെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.