അനുപമയുടെ 'പ്രേമം' വീട്

Update: 2018-05-27 13:35 GMT
Editor : Jaisy
അനുപമയുടെ 'പ്രേമം' വീട്

പ്രേമം പോസ്റ്റര്‍ പോലെ അതേ രീതിയിലാണ് വീടിന്റെ പേരും എഴുതിയിരിക്കുന്നത്

തന്നെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച സിനിമയെ ഏത് അഭിനതോവിനാണ് മറക്കാനാവുക. ഓരോ പുതിയ ചിത്രത്തിലും ആ പഴയ സിനിമയെക്കുറിച്ച് ഓര്‍ക്കും. യുവനടി അനുപമ പരമേശ്വരന്‍ തന്റെ ആദ്യ സിനിമയെ ജീവിതത്തിലേക്ക് തന്നെ ക്ഷണിച്ചിരിക്കുകയാണ്. തന്റെ വീടിന് പ്രേമം എന്ന് പേര് നല്‍കിക്കൊണ്ടാണ് മേരി അരങ്ങേറ്റ ചിത്രത്തോടുള്ള ഇഷ്ടം പ്രകടമാക്കിയത്. പ്രേമം പോസ്റ്റര്‍ പോലെ അതേ രീതിയിലാണ് വീടിന്റെ പേരും എഴുതിയിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ..ഈ ദിവസമാണ് എന്റെ ജീവിതത്തില്‍ ആ അത്ഭുതം സംഭവിച്ചത്...പ്രേമം. ഇപ്പോള്‍ എന്റെ വീടിനും ആ പേര് നല്‍കിയിരിക്കുകയാണ്. ഇതിലും നല്ലൊരു പേര് ഇനി കണ്ടെത്താനാവില്ല. പ്രേമത്തിലൂടെ എനിക്ക് നല്ലൊരു തുടക്കം നല്‍കിയ അല്‍ഫോന്‍സ് പുത്രന് നന്ദി..ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല വ്യക്തിയാണ് നിങ്ങള്‍. അന്‍വറിക്കാ..നിങ്ങളില്ലായിരുന്നെങ്കില്‍ ഞാനെന്ന നടി ഉണ്ടാകുമായിരുന്നില്ല..നിവിന്‍ ചേട്ടാ...മഡോണ സെബാസ്റ്റ്യന്‍, സായ് പല്ലവി എല്ലാവര്‍ക്കും നന്ദി...അനുപമ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

പ്രേമത്തിന് ശേഷം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചിരുന്നു. മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെയാണ് തെലുങ്കിലും അവതരിപ്പിച്ചത്. ജെയിംസ് ആന്റ് ആലീസ്, കോടി, ആ ആ, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയവയാണ് അനുപമയുടെ മറ്റ് ചിത്രങ്ങള്‍.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News