അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്ന് നമിതാ പ്രമോദ്

Update: 2018-05-28 15:04 GMT
Editor : Jaisy
അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്ന് നമിതാ പ്രമോദ്

ആക്രമിക്കപ്പെട്ട ശേഷം മറ്റൊരു നടിയുടെ അക്കൌണ്ടിലേക്ക് പണമെത്തിയെന്നും ദിലീപിന്റെ ബിനാമി അക്കൌണ്ടില്‍ നിന്നുമാണ് ഈ തുകയെത്തിയതെന്നുമായിരുന്നു വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി നമിതാ പ്രമോദ്. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നുവെന്ന് നമിത ഫേസ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട ശേഷം മറ്റൊരു നടിയുടെ അക്കൌണ്ടിലേക്ക് പണമെത്തിയെന്നും ദിലീപിന്റെ ബിനാമി അക്കൌണ്ടില്‍ നിന്നുമാണ് ഈ തുകയെത്തിയതെന്നുമായിരുന്നു വാര്‍ത്ത. ഈ നടി നമിത പ്രമോദാണെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

Advertising
Advertising

നമിതയുടെ കുറിപ്പ്

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News