വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ലാലേട്ടന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Update: 2018-05-29 12:19 GMT
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ലാലേട്ടന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒരു ഓണക്കാലത്ത് ദൂരദര്‍ശനില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

പഴയകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ദൂരദര്‍ശനെയും അക്കാലത്തെ പാട്ടുകളെയും ഒഴിവാക്കാനാവില്ല. അന്ന് സംപ്രേക്ഷപണം ചെയ്തുകൊണ്ടിരുന്ന ലളിത ഗാനങ്ങളും പരസ്യങ്ങളുമെല്ലാം ഇപ്പോഴും പലരുടെയും ഓര്‍മകളില്‍ മായാതെ കിടക്കുന്നുണ്ട്. പഴയ പാട്ടുകള്‍ നൊസ്റ്റാള്‍ജിയ നിറയ്ക്കുമ്പോള്‍ ഈ ഗാനം നിങ്ങളെ തീര്‍ച്ചയായും കുട്ടിക്കാലത്തേക്ക് കൊണ്ടുപോകും. ഒരു ഓണക്കാലത്ത് ദൂരദര്‍ശനില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘പൂക്കച്ച…മഞ്ഞക്കച്ച’ എന്നു തുടങ്ങുന്ന നാടന്‍ പാട്ട് ആലാപന,ദൃശ്യ ഭംഗി കൊണ്ട് മികച്ചു നില്‍ക്കുന്നു.

Full View
Tags:    

Similar News