ബോക്സ് ഓഫീസില്‍ 10 കോടി പിന്നിട്ട് പുള്ളിക്കാരനും വെളിപാടിന്‍റെ പുസ്തകവും

Update: 2018-05-30 17:59 GMT
Editor : Sithara
ബോക്സ് ഓഫീസില്‍ 10 കോടി പിന്നിട്ട് പുള്ളിക്കാരനും വെളിപാടിന്‍റെ പുസ്തകവും

മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ഇതുവരെ ബോക്സോഫീസില്‍ നിന്ന് നേടിയത് 10.55കോടി.

മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ഇതുവരെ ബോക്സോഫീസില്‍ നിന്ന് നേടിയത് 10.55കോടി. 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണിത്. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകവുമായി കടുത്ത മത്സരത്തില്‍ തന്നെയാണ് പുള്ളിക്കാരനുമുള്ളത്.

സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ രണ്ടാം വാരവും പിന്നിടാന്‍ ഒരുങ്ങുകയാണ്. സെപ്തംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ 10 ദിവസത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് പത്ത് കോടി അന്‍പത്തിനാല് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഒരുന്നൂറ്റി പതിനഞ്ച് രൂപയാണ് കളക്ഷന്‍ നേടിയത്. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Advertising
Advertising

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ആറ് ദിവസത്തെ ബോക്സ്ഓഫീസ് കലക്ഷൻ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 5 വരെ പതിനൊന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷത്തി അറുപത്തയ്യായിരത്തി എണ്ണൂറ്റി ഇരുപത്തൊന്‍പത് രൂപ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ്-ജിനു എബ്രഹാം ചിത്രം ആദം ജോണ്‍, നിവിന്‍ പോളി-അല്‍ത്താഫ് സലിം ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയായിരുന്നു ഓണത്തിനെത്തിയ മറ്റു ചിത്രങ്ങള്‍. ഇവയുടെ ബോക്സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News