ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല, പൃഥ്‍വിരാജിനെ പ്രീതിപ്പെടുത്താനാകും മമ്മൂട്ടി പറഞ്ഞതെന്ന് ഗണേഷ് കുമാര്‍

Update: 2018-05-30 18:40 GMT
Editor : admin
ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല, പൃഥ്‍വിരാജിനെ പ്രീതിപ്പെടുത്താനാകും മമ്മൂട്ടി പറഞ്ഞതെന്ന് ഗണേഷ് കുമാര്‍
Advertising

പരമാവധി സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമെ കഴിയൂ. അതും സംഘടന ചുമതലപ്പെടുത്തുന്ന ഒരു അച്ചടക്ക സമിതിയുടെ വിലയിരുത്തലുകള്‍ കണക്കിലെടുത്തതിന് ശേഷം മാത്രം. അതുകൊണ്ടു തന്നെ മമ്മൂട്ടി പറഞ്ഞത് അ'ടിസ്ഥാനരഹിതമാണ്.

താരസംഘടയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്നും പൃഥ്‍വിരാജിനെ ആശ്വസിപ്പിക്കാനാകും മമ്മൂട്ടി അത്തരത്തില്‍ പറഞ്ഞതെന്നും അമ്മ വൈസ് പ്രസിഡന്‍റ് കൂടിയായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിന്‍റെ പ്രാഥമികാംഗത്വം റദ്ദാക്കിയെന്ന് മമ്മൂടി പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ സംഘടനയുടെ നിയമാവലി പ്രകാരം ഇത് സാധ്യമല്ല. പരമാവധി സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമെ കഴിയൂ. അതും സംഘടന ചുമതലപ്പെടുത്തുന്ന ഒരു അച്ചടക്ക സമിതിയുടെ വിലയിരുത്തലുകള്‍ കണക്കിലെടുത്തതിന് ശേഷം മാത്രം. അതുകൊണ്ടു തന്നെ മമ്മൂട്ടി പറഞ്ഞത് അസംബന്ധമാണ്. പൃഥ്‍വിരാജിനെ സ്വാന്തനിപ്പിക്കാനാണ് അദ്ദേഹം അതു പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത് - ടൈംസ് ഓഫ് ഇന്ത്യയോട് ഗണേഷ്കുമാര്‍ പറഞ്ഞു.

അമ്മയിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് ദിലീപാണെന്നും താനാണ് ആ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാം എന്ന് പറഞ്ഞാല്‍ പോലും വരില്ലെന്നും ഗണേഷ് പറഞ്ഞു. ശക്തനായി സിനിമകളുമായി ദിലീപിന് ഇനി മുന്നോട്ട് പോകാം. ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. കഷ്ടകാലത്ത് ഒപ്പം നിന്നതില്‍ അഭിമാനമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News