ഒരു കാലത്ത് തിരക്കുള്ള അഭിനേത്രി, ഇന്ന് ചികിത്സക്ക് പണമില്ലാതെ വലയുന്നു

Update: 2018-05-30 05:09 GMT
Editor : Jaisy
ഒരു കാലത്ത് തിരക്കുള്ള അഭിനേത്രി, ഇന്ന് ചികിത്സക്ക് പണമില്ലാതെ വലയുന്നു

നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വാസന്തി ഒടുവില്‍ അഭിനയിച്ചത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇത് താന്‍ട്രാ പൊലീസിലാണ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന തൊടുപഴ വാസന്തിക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടിമാരുടെ സംഘടനയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ. പ്രമേഹം മൂര്‍ച്ഛിച്ച വലതുകാല്‍ മുറിച്ചുമാറ്റിയ വാസന്തിയെ ഇപ്പോള്‍ തൊണ്ടയില്‍ ക്യാന്‍സര്‍ ബാഘധിച്ചിരിക്കുകയാണ്. വൃക്കയും തകരാറിലാണ്. തുടര്‍ചികിത്സക്കായി ഏഴ് ലക്ഷം രൂപ വേണം. ഇതിനുള്ള പണം കണ്ടെത്താന്‍ വിഷമിക്കുകയാണ് വാസന്തി.

നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വാസന്തി ഒടുവില്‍ അഭിനയിച്ചത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇത് താന്‍ട്രാ പൊലീസിലാണ്. പട്ടണപ്രവേശം, പൂച്ചക്കൊരു മൂക്കുത്തി, നവംബറിന്റെ നഷ്ടം, സൂര്യഗായത്രി, സീസണ്‍ തുടങ്ങിയവയാണ് വാസന്തി അഭിനയിച്ച പ്രധാന സിനിമകള്‍.

Advertising
Advertising

ഡബ്ള്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.

പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്. തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. പിതാവ് രാമകൃഷ്‌ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂട. WCC ഞങ്ങൾക്ക് കഴിയുന്ന സഹായകവുമായി അവർക്ക് ഒപ്പം തീർച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.
സഹായങ്ങൾ അയക്കേണ്ടത്:
Mrs Vasanthi P,
Acct No. 11210100032566,
Bank & Branch : Federal Bank, Thodupuzha
IFSC - FDRL0001121,

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News