'ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച' യുടെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍

Update: 2018-05-31 10:03 GMT
'ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച' യുടെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍

രജനി ചാണ്ടി പ്രധാന കഥാപാത്രം

ഒരു മുത്തശി ഗദയിലെ മുത്തശിയെ അവതരിപ്പിച്ച രജനി ചാണ്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിക്കുന്ന ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച എന്ന സിനിമയുടെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍ നടന്നു. നവാഗത സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളിയുടെ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സാജു കൊടിയനാണ്.

മീഡിയ സിറ്റീസ് ആന്‍റ് മലബാര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച. രജനി ചാണ്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷനും ത്രില്ലറും കോമഡിയുമൊക്കെ സമന്വയിക്കുന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ച എന്ന പേരിലാണ് രജനി ചാണ്ടി എത്തുന്നത്.

Advertising
Advertising

കോട്ടയം നസീര്‍ കോമഡി കഥാപാത്രത്തില്‍ നിന്ന് മാറി ഗൌരവക്കാരനായ എസ്ഐയുടെ വേഷത്തിലാണ് എത്തുന്നത്. ഇന്നസെന്‍റ് , കലാഭവന്‍ ഷാജോണ്‍, സാജു കൊടിയന്‍, ഗിന്നസ് പക്രു തുടങ്ങിയ വലിയ നിര തന്നെ ചിത്രത്തിലുണ്ട്. 11 സിനിമകളുടെ സഹസംവിധായകനായ ജയേഷ് മൈനാഗപ്പള്ളിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നദീബ് ഹസന്‍, ഹാരിസ് ബെഡി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രാജേഷ് കല്‍പ്പത്തൂരാണ് കലാ സംവിധാനം.

Full View
Tags:    

Similar News