സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

Update: 2018-05-31 21:55 GMT
സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
Advertising

ഹൃദയാഘാതമാണ് മരണകാരണം

പ്രശസ്ത സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 42 വയസായിരുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമന്‍സ്, ജോര്‍ജ്ജേട്ടന്‍സ് പൂരം സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ബിജോയ് ചന്ദ്രന്‍. ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം.

Tags:    

Similar News