ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം പക്ഷേ... ; റിമയെ പരിഹസിക്കുന്നവരോട് ഹിമ

Update: 2018-06-01 04:54 GMT
Editor : Jaisy
ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം പക്ഷേ... ; റിമയെ പരിഹസിക്കുന്നവരോട് ഹിമ

ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ്

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതെക്കിതരെ പറഞ്ഞ റിമാ കല്ലിങ്കലിന് നേരെ വാളോങ്ങുന്നവര്‍ക്ക് മറുപടിയുമായി നടി ഹിമാ ശങ്കര്‍. ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം .പക്ഷേ എവിടെയെങ്കിലും നിങ്ങൾക്കും പറയാനുണ്ടാകും .. ഇത്തരം ജെന്‍ഡര്‍ ബേസ്ഡ് അല്ലാത്ത ഏതെങ്കിലും മാറ്റി നിർത്തലിന്റെ വേദന കഥയെന്ന് ഹിമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മിക്കവാറും എല്ലാ പെൺകുട്ടികൾക്കുമുണ്ടാകും , അസമത്വത്തിന്റെ, മാറ്റി നിർത്തലുകളുടെ പല തരം കഥകൾ പറയാൻ .. ഇപ്പോ പറയുമ്പോ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോൾ അതെത്ര വലുതായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ ... ഏറ്റവും കുടുതൽ അടികൾ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല .. തിരിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് , പെൺകുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത് , ഉറക്കെ സംസാരിക്കരുത് , കാലിൻമേൽ കാൽ വച്ച് ഇരിക്കരുത് , guest വന്നാൽ അവരുടെ കൂടെ ഇരിക്കരുത് ... അങ്ങനെ അങ്ങനെ .. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ് ...

Advertising
Advertising

ചേട്ടൻമാരെ ഇതൊക്കെ കേൾക്കുമ്പോ നിങ്ങൾക്ക് , ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം .പക്ഷേ എവിടെയെങ്കിലും നിങ്ങൾക്കും പറയാനുണ്ടാകും .. ഇത്തരം gender based അല്ലാത്ത ഏതെങ്കിലും മാറ്റി നിർത്തലിന്റെ വേദന കഥ. ഒരുപക്ഷേ നിങ്ങളുടെ ഈഗോ മാറ്റി വെച്ചാൽ എത്രയോ കാര്യങ്ങൾ നല്ലത് ഇവിടെ സംഭവിക്കും ഇവിടെ.. അറിയാമോ ...

ഇനി പെണ്ണുങ്ങളേ , നിങ്ങളുടെ പുരുഷൻമാരേക്കാൾ വലിയ ശത്രുക്കൾ സ്വയം ബോധമില്ലാത്ത , അടിമ മനസുള്ള , സ്വന്തം അവസ്ഥകളെ , ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന , അതിന്റെ ഫ്രസ്ട്രേഷൻ സ്വന്തം മക്കളുടെ / സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അമ്മമാരായ / പുരുഷനെ impress ചെയ്യുന്നതാണ് ജീവിതം എന്ന് വിചാരിച്ച് ജീവിക്കുന്ന സ്ത്രീകളാണ് .. ഈ അമ്മമാർ + അച്ഛൻമാർ നന്നായി വളർത്തിയിരുന്നെങ്കിൽ സഹജീവികളെ അംഗീകരിക്കാൻ എന്നേ എല്ലാരും പഠിച്ചേനേ. അനുഭാവപൂർവ്വം കാണണം ഇത്തരം പുരുഷൻമാരെ , Spoiled Kids .. സ്ത്രീകളേ നിങ്ങൾക്കേ അത് പറ്റൂ ..

ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകൾ ശരീരത്തിലും , മനസിലും , സമൂഹത്തിലും പേറേണ്ട ആവശ്യമൊന്നുമില്ല . മാറേണ്ടവർക്ക് ഇന്ന് മാറാം .. അല്ലെങ്കിൽ സ്വസ്ഥതയില്ലാത്ത , തമ്മിൽ വിശ്വാസമില്ലാത്ത , കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം .. എല്ലാം നിങ്ങടെ choice

വാല് : ആണേ , പെണ്ണേ നിങ്ങൾ ഈഗോ ഇല്ലാതെ സ്നേഹിച്ചിരുന്നെങ്കിൽ , ശരീരത്തെ കാണാതെ , മനസിനേയും ആത്മാവിനേയും അറിഞ്ഞിരുന്നെങ്കിൽ ഇവിടെ നടക്കുന്ന വലിയ വിവാദങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണ് എന്ന് എന്നേ മനസിലായേനെ .. atleast അവനവനെ എങ്കിലും അറിയാൻ ശ്രമിക്കൂ .. (എപ്പഴും പറയും ഇത് .. എന്നും പറയും .. വിരസമാകുന്നവർ വായിക്കണ്ട.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News