ആദിക്ക് ശേഷം പ്രണവ് വീണ്ടും നായകനാകുന്നു

Update: 2018-06-02 15:08 GMT
Editor : rishad
ആദിക്ക് ശേഷം പ്രണവ് വീണ്ടും നായകനാകുന്നു

ചിത്രീകണം ജൂണില്‍ ആരംഭിക്കും

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മുളക്പാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം അരുണ്‍ ഗോപി. അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രമാണിത്. ദിലീപ് നായകനായ രാമലീലയാണ് അരുണ്‍ ഗോപി ആദ്യം സംവിധാനം ചെയ്ത ചിത്രം. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് തിയേറ്ററിലെത്തിയ രാമലീല മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. പുതിയ ചിത്രത്തിന്‍റ ചിത്രീകണം ജൂണില്‍ ആരംഭിക്കും. മറ്റു വിവരങ്ങ ളൊന്നും പുറത്തുവിട്ടിട്ടില്ല.

Advertising
Advertising

ജിത്തുജോസഫ് സംവിധാനം ചെയ്ത ആദി മികച്ച റിപ്പോര്‍ട്ടുകളാണ് സ്വന്തമാക്കിയത്. പ്രണവിന്‍റെ ആദ്യ ചിത്രമെന്ന നിലക്ക് വന്‍ പ്രതീക്ഷ യായിരുന്നു ആദിക്ക്. എന്നാല്‍ പ്രതീക്ഷകളെ നിരാശപ്പെടുത്താതെ കണ്ടവര്‍ കൈ അടിച്ച ചിത്രം കൂടിയായി ആദി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളായിരുന്നു ആദിയിലെ ഹൈലൈറ്റ്. ശേഷം പ്രണവിന്‍റെ രണ്ടാമത്തെ ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. തങ്ങളുടെ ആദ്യ ചിത്രങ്ങള്‍ ഹിറ്റാക്കിയ സംവിധായകനും നടനും ഒന്നിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് പിറക്കുമോയെന്നാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News