ചലച്ചിത്രോല്‍സവവും കൊച്ചി ബിനാലേയും കാപട്യമാണെന്ന് സംവിധായകന്‍ രാജസേനന്‍

Update: 2018-06-04 05:53 GMT
Editor : Jaisy
ചലച്ചിത്രോല്‍സവവും കൊച്ചി ബിനാലേയും കാപട്യമാണെന്ന് സംവിധായകന്‍ രാജസേനന്‍
Advertising

രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരത്തെ ചലച്ചിത്രോല്‍സവവും കൊച്ചി ബിനാലേയും കാപട്യമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അജ്മാനില്‍ ബി ജെ പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

ചലച്ചിത്രോല്‍സവവും ബിനാലെയും ചുവപ്പുവല്‍കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് രാജസേനന്‍ ആരോപിച്ചു. കലാരംഗത്ത് നിന്ന് സുരേഷ് ഗോപിയും താനും മാത്രമേ ഇപ്പോള്‍ ബിജെപിയിലുള്ളു. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. മനസമാധാനം ആഗ്രഹിക്കുന്ന കൂടുല്‍ കലാകാരന്‍മാര്‍ ബിജെപിയിലെത്തുമെന്നും രാജസേനന്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, സെക്രട്ടറി എന്‍ രാധാകൃഷ്ണനും പങ്കെടുത്ത ചടങ്ങിലാണ് രാജസേനന്‍ ചലച്ചിത്രോല്‍വത്തിനും ബിനാലേക്കുമെതിരെ രംഗത്തുവന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News