മഴയുടെ ഈണങ്ങളുമായി കുറച്ചു പാട്ടുകള്‍; തൊണ്ടിമുതലും ദൃക്സാക്ഷിയും'മിലെ ഗാനങ്ങള്‍ കേള്‍ക്കാം

Update: 2018-06-05 17:22 GMT
മഴയുടെ ഈണങ്ങളുമായി കുറച്ചു പാട്ടുകള്‍; തൊണ്ടിമുതലും ദൃക്സാക്ഷിയും'മിലെ ഗാനങ്ങള്‍ കേള്‍ക്കാം

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു

തൊണ്ടിമുതലും ദൃക്സാക്ഷിയും'മിലെ ഗാനങ്ങൾ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാല്‍ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ഗോവിന്ദ് മേനോൻ, ബിജിബാൽ എന്നിവർ ആലപിച്ചിരിക്കുന്നു. കണ്ണിലെ പൊയ്കയില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

സജീവ് പാഴൂറിന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, സൗബിൻ സാഹിർ, അലൻസിയർ ലെ ലോപ്പസ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ക്രീയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം രാജീവ് രവിയും ചിത്രസംയോജനം കിരൺ ദാസും നിർവഹിച്ചിരിക്കുന്നു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്നര്‍.

Full View
Tags:    

Similar News