മിഥുന്‍ രമേശ് നായകനാകുന്നു

Update: 2018-06-18 07:05 GMT
Editor : Jaisy
മിഥുന്‍ രമേശ് നായകനാകുന്നു

ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ നായകവേഷത്തിലെത്തുന്നത്

നടനും അവതാരകനുമായ മിഥുൻ രമേശ് നായകനാകുന്നു. ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ നായകവേഷത്തിലെത്തുന്നത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രൊബേഷൻ പീരിയഡിൽ ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്. നവാഗതനായ സതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരൂപ് കൊയിലാണ്ടിയും സർജി വിജയനുമാണ് തിരക്കഥ. നൗഷാദ് ഷെരീഫ് ക്യാമറയും ഫോർ മ്യൂസിക് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertising
Advertising

തമിഴ് നടന്‍ ബോബി സിൻഹ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സലിം കുമാർ, ടിനി ടോം, കലാഭവൻ പ്രജോദ്,ബിജു കുട്ടൻ, വിജയ രാഘവൻ, ഉണ്ണി നായർ, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി, ശ്രിയ റെഡ്‌ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കേരേഡൻസ് ഫിലിംസിന്റെ ബാനറിൽ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് വെട്ടം, നമ്മള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മിഥുന്‍ അവതാരകന്റെ റോളിലാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ഡബ്ബിംഗ് രംഗത്തും മിഥുന്‍ തിളങ്ങിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News