കല്‍പന അവസാനമായി അഭിനയിച്ച ഇഡ്ഡലി 29ന് തിയറ്ററുകളില്‍

സിനിമയുടെ ചിത്രീകരണം രണ്ട് വര്‍ഷം മുമ്പേ പൂര്‍ത്തിയായിരുന്നു

Update: 2018-06-24 06:54 GMT

അന്തരിച്ച നടി കല്‍പന അവസാനമായി അഭിനയിച്ച തമിഴ് കോമഡി ത്രില്ലര്‍ ചിത്രം ‘ ഇഡ്ഡലി’ ജൂണ്‍ 29ന് തിയറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം രണ്ട് വര്‍ഷം മുമ്പേ പൂര്‍ത്തിയായിരുന്നു. വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല്‍പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വണന്‍ എന്നിവരും പ്രധാനവേഷത്തിലുണ്ട്. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ബാങ്ക് കൊള്ളയടിക്കാനൊരുങ്ങുന്നതാണ് സിനിമയുടെ പ്രമേയം.

ധരണ്‍ ആണ് സംഗീതം. കണ്ണന്‍ ഛായാഗ്രഹണം. സംവിധായകനും നിര്‍മാതാവും കോമഡി താരവുമായ മനോബാല, വെണ്ണിരാധ മൂര്‍ത്തി എന്നിവരും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിലാണ്.

2016 ജനുവരി 25നാണ് കല്‍പ്പന അന്തരിക്കുന്നത്. തനിച്ചല്ല ഞാന്‍ എന്ന സിനിമയില്‍ 2013ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. മലയാളത്തില്‍ ചാര്‍ലിയാണ് കല്‍പനയുടെ അവസാന സിനിമ. 1977ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലുടെ ബാലതാരമായാണ് കല്‍പന കലാരംഗത്തെത്തിയത്. കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Tags:    

Similar News