സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-ഫഹദ് കൂട്ടുകെട്ട്; ഞാന്‍ പ്രകാശന്‍ ചിത്രീകരണം തുടങ്ങി

നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവാണ് പ്രകാശന്‍. പ്രകാശനായാണ് ഫഹദെത്തുന്നത്.

Update: 2018-07-17 15:00 GMT

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. നിഖില വിമലാണ് നായിക.

ഇന്നലെയാണ് ഞാന്‍ പ്രകാശന്റെ ഷൂട്ടിങ് തുടങ്ങിയത്. പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണെന്ന് സത്യന്‍ അന്തിക്കാട് ഫേസ് ബുക്കില്‍ കുറിച്ചു. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവാണ് പ്രകാശന്‍. പ്രകാശനായാണ് ഫഹദെത്തുന്നത്. സലോമിയായി നിഖില വിമലുമെത്തും.

Advertising
Advertising

16 വർഷങ്ങൾക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യന്‍ അന്തിക്കാട് ഒരു സിനിമയൊരുക്കുന്നത്. എസ് കുമാറാണ് ക്യാമറ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു...

Posted by Sathyan Anthikad on Monday, July 16, 2018
Tags:    

Similar News