നിപ വൈറസിനെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്ന് ജയരാജ്

നവരസ സിനിമാ പരമ്പരയില്‍ ഉള്‍പ്പെടുത്തി ഈ സിനിമ ചെയ്യുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2018-07-22 06:29 GMT

നിപ വൈറസിനെ ആസ്പദമാക്കി സിനിമ നിര്‍മിക്കാനുള്ള ആലോചനയുണ്ടെന്ന് സംവിധായകന്‍ ജയരാജ്.നവരസ സിനിമാ പരമ്പരയില്‍ ഉള്‍പ്പെടുത്തി ഈ സിനിമ ചെയ്യുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭയാനകം സിനിമയുടെ വിശേഷങ്ങള്‍ കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

Full View

മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ മലയാളത്തിനു നേടിത്തന്ന ഭയാനകം എന്ന സിനിമയുടെ പിന്നണിക്കാര്യങ്ങളെക്കുറിച്ചാണ് ജയരാജ് പറഞ്ഞു തുടങ്ങിയത്. നവരസ സിനിമകളില്‍ പെട്ട ഭയാനകത്തില്‍ ക്യമറയുടെ പങ്കാണ് പ്രധാനം. മഴയുള്‍പ്പെടെയുള്ള ഒന്നും സിനിമക്കു വേണ്ടി കൃത്രിമമായി ചെയ്യേണ്ടി വന്നില്ല.സംസ്ഥാനത്തെ പിടിച്ചുലച്ച നിപാ വൈറസിനെ കുറിച്ചുള്ള സിനിമ മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കണ്ടു പരിചയിച്ച നടന്‍മാരെക്കാള്‍ സാധാരണ മനുഷ്യരെ വെച്ച് സിനിമ ചെയ്യുന്നതിനെയാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭയാനകം എന്ന ആദ്യ സിനിമയിലൂടെ ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം നേടിയ നിഖില്‍ പ്രവീണും അനുഭവം പങ്കുവെച്ചു.

ये भी पà¥�ें- ഭയാനകത്തിന് അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ജയരാജ്

ये भी पà¥�ें- വീരം വെല്ലുവിളിയായിരുന്നുവെന്ന് ജയരാജ്

Tags:    

Similar News