സൌദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടെ

സൌദി അറേബ്യയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം ആവുകയാണ് കൂടെ

Update: 2018-07-31 16:45 GMT
Advertising

അഞ്ജലി മേനോൻ ചിത്രം കൂടെ ഇന്ത്യയിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. യു.എ.ഇ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ് കൂടെ. സൌദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രവും ആകും കൂടെ.

സൌദിയിൽ രണ്ട് സ്ക്രീനുകളിലെ കൂടെക്ക് റിലീസുള്ളൂ. എങ്കിലും കൂടെയുടെ അണിയറക്കാർക്ക് അഭിമാനിക്കാൻ വകയുണ്ട്. സൌദി അറേബ്യയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം ആവുകയാണ് കൂടെ. റിയാദിലെ വോക്സ് സിനിമാസിലാകും കൂടെയുടെ പ്രദർശനം. ആഗസ്ത് 1ന് രാത്രി 11 മണിക്കാണ് ആദ്യ ഷോ. കേരളത്തിൽ റിലീസിനെത്തി 25 ദിവസം പൂർത്തിയായ വേളയിലാണ് കൂടെ ജി.സി.സി രാജ്യങ്ങളിലേക്ക് എത്തുന്നത്.

കേരളത്തിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് അയൽ സംസ്ഥാനങ്ങളിൽ പോലും ചിത്രമെത്തിയത്. ബംഗലൂരുവിലും തമിഴ്നാട്ടിൽ നിന്നുമായി സിനിമ ഒരു കോടി നേടിക്കഴിഞ്ഞു. ബംഗലൂരുവിലെ കളക്ഷൻ 70 ലക്ഷവും തമിഴ്നാട്ടിലേത് 45 ലക്ഷവുമാണ്. മുംബൈ, പൂനെ, ഡൽഹി, മാംഗ്ലൂർ, ഗോവ തുടങ്ങിയ ഇടങ്ങളിൽ നിന്ന് 11 ദിവസം കൊണ്ട് 80 ലക്ഷവും നേടി. ഇതോടെ കേരളത്തിന് പുറത്ത് നിന്ന് മാത്രം രണ്ട് കോടിയോളം കൂടെ കൂടെക്കൂട്ടി.

ബാംഗ്ലൂർ ഡെയ്സ് ഒരുക്കിയ അഞ്ജലി മേനോന്റെ സിനിമയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും പൃഥ്വിയുടെയും നസ്രിയയുടെയും സാന്നിധ്യവുമാണ് സിനിമക്ക് മുതൽക്കൂട്ടായത്‌. നാല് വർഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് നസ്രിയ ഗംഭീരമാക്കിയെന്നാണ് ഭൂരിപക്ഷാഭിപ്രായം.

Tags:    

Similar News