കീ കീ ചലഞ്ചിന് പിന്നില്‍ സായിപ്പല്ല, നമ്മുടെ ലാലേട്ടനും മമ്മൂക്കയുമാണ്; അല്ലെങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ

1983ല്‍ പുറത്തിറങ്ങിയ ‘നാണയം’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് ട്രോളന്മാര്‍ ഇരയാക്കിയത്.

Update: 2018-08-02 05:23 GMT

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് കീ കീ ചലഞ്ച്. കുറഞ്ഞ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി ഒരാള്‍ നൃത്തം ചെയ്യുന്നു. അമേരിക്കന്‍ ഗായകന്‍ ഡ്രയ്കിന്റെ കീ കീ ഡു യൂ ലവ് മീ എന്ന പാട്ടിനൊപ്പമാണ് ചുവട് വയ്ക്കുന്നത്. ഇതെല്ലാം വാഹനത്തിനുള്ളിലെ ആൾ ക്യാമറയിൽ പകർത്തും. അങ്ങനെ ലഭിക്കുന്ന വ്യത്യസ്തമായ ദൃശ്യാനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചലഞ്ചായി പങ്കുവയ്ക്കും. ഇതാണ് കീ കീ ചലഞ്ച്. എന്നാല്‍ വിദേശികള്‍ ചുവടു വയ്ക്കുന്നതിന് മുന്‍പേ മലയാളികള്‍ക്ക് പരിചിതമായിരുന്നുവെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. കീ കീ ചലഞ്ചിനായി ആദ്യം നൃത്തം ചെയ്തത് മറ്റാരുമല്ല, നമ്മുടെ മമ്മൂട്ടിയും മോഹന്‍ലാലുമാണ്.

Advertising
Advertising

Full View

1983ല്‍ പുറത്തിറങ്ങിയ 'നാണയം' എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് ട്രോളന്മാര്‍ ഇരയാക്കിയത്. പോം...പോം ഈ ജീപ്പിന് മദമിളകി എന്നാണ് യഥാര്‍ത്ഥത്തില്‍ ഗാനരംഗത്തിലുളള പാട്ട്. യേശുദാസും ജയചന്ദ്രനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. തുറന്ന ജീപ്പില്‍ പോകും ലാലും മമ്മൂട്ടിയും പെണ്‍കുട്ടികളെ കാണുമ്പോള്‍ ചാടിയിറങ്ങി പിറകെ നടന്നു പാടുന്നതാണ് ഗാനരംഗത്തിലുള്ളത്. ഈ വീഡിയോ മനോഹരമായി കീ കീ ചലഞ്ചായി എഡിറ്റ് ചെയ്തിരിക്കുകയാണ്.

ये भी पà¥�ें- വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ഒരു ഡാന്‍സ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കീ കീ ചലഞ്ച്

Tags:    

Similar News