മഴക്കെടുതി: ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ റിലീസ് മാറ്റി 

പുതുക്കിയ തിയതി ഉടൻ അറിയിക്കുമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു

Update: 2018-08-15 06:19 GMT

മഴക്കെടുതി മൂലം ബിജു മേനോന്‍ നായകനാകുന്ന പടയോട്ടത്തിന്റെ റിലീസ് മാറ്റി വച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ വേദനയിൽ പങ്കുചേർന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 17 വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന പടയോട്ടത്തിന്റെ റിലീസ് മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയതി ഉടൻ അറിയിക്കുമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ബിജു മേനോന്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് പടയോട്ടം. അനു സിതാരയാണ് ചിത്രത്തിലെ നായിക. സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, സേതുലക്ഷ്മി, ഐമ, ലിജോ ജോസ് പല്ലിശ്ശേരി, ഹരീഷ് കണാരന്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് ഇബ്രാഹിമാണ് സംവിധാനം.

Advertising
Advertising

PADAYOTTAM RELEASE DATE CHANGED. As a mark of our respect to the people affected by the torrential rains in the state...

Posted by Sophia Paul on Tuesday, August 14, 2018

ये भी पà¥�ें- ‘അണ്ണാ ഇതൊക്കെ വര്‍ക്ക് ഔട്ട് ആവോ’; ബിജു മേനോന്റെ പടയോട്ടം ടീസര്‍ കാണാം 

ये भी पà¥�ें- കലിപ്പിലാണ്..ബിജു മേനോന്‍ ഇത്തവണ കട്ടക്കലിപ്പിലാണ്; പടയോട്ടത്തിന്റെ ട്രയിലര്‍ കാണാം 

Tags:    

Similar News