രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്  

സംവിധാനം കാർത്തിക് സുബ്ബരാജ് 

Update: 2018-09-07 14:13 GMT

രജനികാന്ത് കാർത്തിക് സുബ്ബരാജ് ഒന്നിക്കുന്ന പേട്ടയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രജനി മാസ്സ് ലുക്കിൽ ഒരു ചർച്ചിനകത്ത് നടന്ന് വരുന്ന രീതിയിലുള്ള മോഷൻ പോസ്റ്ററിന് സോഷ്യൽ മീഡിയയിലും നല്ല വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വൻ താര നിരയിൽ ഒരുങ്ങുന്ന പേട്ടയിൽ നവാസുദ്ധീൻ സിദ്ധീക്കി, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ബോബി സിംഹ, സനന്ത്‌ റെഡ്‌ഡി, മേഘ ആകാശ് എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് പേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുക. മെർക്കുറിക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടക്ക് വേണ്ടി ആരാധകർ കട്ട കാത്തിരിപ്പിലാണ്.

Full View
Tags:    

Similar News