ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ‘ദി അയണ്‍ലേഡി’ പോസ്റ്റർ പുറത്ത്  

Update: 2018-09-21 10:00 GMT

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജെ. ജയലളിതയുടെ ജീവിതവും മരണവും പറയുന്ന ‘ദി അയണ്‍ലേഡി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ഏ.ആര്‍. മുരുഗദോസ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

ചെന്നൈ ആസ്ഥാനമായിട്ടുള്ള കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ. പ്രിയദര്‍ശിനിയാണ് സംവിധാനം. ജയലളിതയുടെ മരണശേഷമാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.

Tags:    

Similar News