സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ കാണിച്ചത്; നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി മകള്‍

ഒരു നടിയായതിനാല്‍ തനിക്ക് വീടു കിട്ടുക പ്രയാസമായി മാറിയിരിക്കുകയാണെന്നും താന്‍ ആരോടു തന്റെ ബുദ്ധിമുട്ട് പറയുമെന്നും വനിത ചോദിച്ചു.

Update: 2018-09-22 05:41 GMT

തമിഴ് നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി മകളും നടിയുമായ വനിത വിജയകുമാര്‍ രംഗത്ത്. അച്ഛന്‍ തന്നെയും സുഹൃത്തുക്കളെയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതച്ചുവെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് കാണിച്ചതെന്നും വനിത പറഞ്ഞു. തനിക്ക് കൂടി അവകാശപ്പെട്ട വീട്ടില്‍ നിന്നാണ് തന്നെ ഇറക്കിവിട്ടത്. ഒരു നടിയായതിനാല്‍ തനിക്ക് വീടു കിട്ടുക പ്രയാസമായി മാറിയിരിക്കുകയാണെന്നും താന്‍ ആരോടു തന്റെ ബുദ്ധിമുട്ട് പറയുമെന്നും വനിത ചോദിച്ചു.

മകള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് കാലാവധി കഴിഞ്ഞും ഒഴിഞ്ഞില്ലെന്ന് കാണിച്ച് വിജയകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി വനിത രംഗത്തെത്തിയത്. പൊലീസ് ഇടപെട്ട് വനിതയേയും സംഘത്തേയും വീട്ടില്‍ നിന്നു ഇറക്കിവിടുകയായിരുന്നു. നടിയ്‌ക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് സിനിമകളുടെ ഷൂട്ടിങ്ങിനായി വീട് നല്‍കണമെന്നും അതിനാല്‍ മകള്‍ ഒഴിയാതെ പറ്റില്ലെന്നും കാണിച്ച് വിജയകുമാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതെ അനുനയിപ്പിക്കാനായിരുന്നു വിഷയത്തില്‍ പൊലീസ് ശ്രമിച്ചത്. നടിയെ പൊലീസെത്തി ഒഴിപ്പിക്കുകയായിരുന്നു.

Advertising
Advertising

ബാഷ എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ അച്ഛനായി വേഷമിട്ട താരമാണ് വിജയകുമാര്‍. ഹിന്ദി,മലയാളം, തെലുങ്ക് ഭാഷകളിലും വിജയകുമാര്‍ അഭിനയിച്ചിട്ടുണ്ട്. അവള്‍ ഒരു തുടര്‍ക്കഥൈ, പൊണ്ണുക്ക് തങ്കമനസ്, കിഴക്ക് ചീമയിലെ, അന്തിമന്ദാരൈ എന്നിവയാണ് വിജയകുമാറിന്റെ പ്രധാന സിനിമകള്‍. ഹിറ്റ്‍ലര്‍ ബ്രദേഴ്സ് എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള താരമാണ് വനിത. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ വിജയിന്റെ നായികയായിരുന്നു. വിജയകുമാറിന്റെ മക്കളായ പ്രീത വിജയകുമാര്‍, ശ്രീദേവി, അരുണ്‍ വിജയ് എന്നിവരും സിനിമാരംഗത്ത് സജീവമായിരുന്നു.

Tags:    

Similar News