‘മെല്ലെ എന്നെ നോക്കൂ പെണ്ണേ’; മന്ദാരത്തിലെ മനോഹര പ്രണയഗാനം കാണാം
ആസിഫ് അലി നായകനായി നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിലെ പ്രണയഗാനം പുറത്തുവിട്ടു. നൂറുവട്ടം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിനോവ് രാജാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സംഗീത സംവിധാനം മുജീബ് മജീദ്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ ആണ് മന്ദാരത്തിലെ നായിക.
മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മാണം. എം. സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു പ്രണയ കഥയാണ്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതകാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുന്നു.
മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് എത്തുന്ന മന്ദാരം ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സെപ്റ്റംബര്‍ 28 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.