എക്സ്മെൻ പരമ്പരയിലെ പന്ത്രണ്ടാം ചിത്രം വരുന്നു

ഡാർക് ഫീനിക്സ് എന്ന് പേരിട്ട ചിത്രത്തിൽ സോഫിയ ടർണർ ആണ് കേന്ദ്രകഥാപാത്രമാകുന്നത്. 

Update: 2018-09-28 05:46 GMT

എക്സ്മെൻ പരമ്പരയിലെ പന്ത്രണ്ടാം ചിത്രം വരുന്നു. ഡാർക് ഫീനിക്സ് എന്ന് പേരിട്ട ചിത്രത്തിൽ സോഫിയ ടർണർ ആണ് കേന്ദ്രകഥാപാത്രമാകുന്നത്. അടുത്ത വർഷമാണ് സിനിമയുടെ റിലീസ്.

എക്സ് മെൻ പരമ്പരയിലെ പുതിയ ട്രിയോളജിയുടെ തുടക്കമാണ് ഡാർക് ഫീനിക്സ്. എക്സ് മെൻ അപോകാലിപ്സിന് 10 വർഷത്തിന് ശേഷമുള്ള കഥയാണ് ഡാർക് ഫീണിക്സ് പറയുന്നത്. ബഹിരാകാശ യാത്രക്കിടെ എക്സ് മെനിന് വഴി തെറ്റുന്നതും അതിശക്തയായ ഫീണികിസിനെ അഭിമുഖീകരിക്കേണ്ടിവരുന്നതുമാണ് കഥ. ഗെയിം ഓഫ് ത്രോൺസിലെ സാൻസ സ്റ്റാർക്കിനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സോഫിയ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഡാർക് ഫീണിക്സിൽ ഫീണിക്സ് ആയാണ് സോഫിയ ടർണർ അഭിനയിക്കുന്നത്. സോഫിയ അഭിനയിക്കുന്ന രണ്ടാമത്തെ എക്സ് മെൻ ചിത്രമാണ് ഡാർക് ഫീണിക്സ്.

സോഫിയക്കൊപ്പം ജെയിംസ് മക്കോവെയ്, ജന്നിഫർ ലോറന്‍സ്, മൈക്കൽ ഫാസ്ബെൻഡർ എന്നിവരും അഭിനയിക്കുന്നു. എക്സ് മെൻ പരമ്പരകളുടെ രചയിതാവ് സൈമൺ കിൻബെർഗ് ആണ് സംവിധായകൻ. സൈമണിന്റെ ആദ്യ സംവിധാനസംരഭം കൂടിയാണിത്. അടുത്ത വർഷം ഫെബ്രുവരി 14ന് ഡാർക് ഫീണിക്സ് തിയറ്ററുകളിലേക്കെത്തും.

Tags:    

Similar News