ധനുഷ് ചിത്രം ‘വടചെന്നൈ’യുടെ മേക്കിംഗ് വിഡിയോ കാണാം

ചിത്രത്തില്‍ ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.

Update: 2018-09-29 04:44 GMT

പൊല്ലാദേവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം വടചെന്നൈയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി കൂറ്റന്‍ ജയിലിന്റെ സെറ്റ് ഒരുക്കുന്നത് വീഡിയോയില്‍ കാണാം.

ചിത്രത്തില്‍ ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷാണ് ധനുഷിന്റെ നായിക. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Full View

കബാലി, കാല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വടചെന്നൈയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും.

ये भी पà¥�ें- കലിപ്പ് ലുക്കില്‍ ധനുഷ്; വടചെന്നൈയുടെ ടീസര്‍ കാണാം

Tags:    

Writer - ഇസ്ഹാഖ് കെ.സി

Media Student

Editor - ഇസ്ഹാഖ് കെ.സി

Media Student

Web Desk - ഇസ്ഹാഖ് കെ.സി

Media Student

Similar News