ഗാന്ധിജിയെ സ്മരിച്ച് 124 രാജ്യങ്ങളിലെ കലാകാരന്മാര്‍ ‘വൈഷ്ണവ ജനതോ’ പാടി.. വീഡിയോ കാണാം

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസികളാണ് വീഡിയോയുടെ ഏകോപനവും റെക്കോഡിങ്ങും നടത്തിയത്

Update: 2018-10-02 13:41 GMT

മഹാത്മ ഗാന്ധിയുടെ 150ആം ജന്മദിനമായ ഇന്ന് ലോകത്തിലെ 124 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ബജനായ വൈഷ്ണവ ജനതോ പാടി ബാപ്പുവിനെ സ്മരിച്ചു. ലോകത്തെ 124 രാജ്യങ്ങളിലെ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഇന്ത്യ ഗവണ്‍മെന്‍റ് പെട്ടന്ന് ഒരു ലോകവ്യാപകമായ കലാ കൂട്ടായ്മക്ക് രൂപം നല്‍കുകയായിരുന്നു.

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസികളാണ് വീഡിയോയുടെ ഏകോപനവും റെക്കോഡിങ്ങും നടത്തിയത്. നരസിംഹ മേഹ്ത എഴുതിയ ബജന്‍ ഓരോ രാജ്യങ്ങളിലെയും കലാകാരന്മാര്‍ അവരുടെ രീതിയിലാണ് ആലപിച്ചിരിക്കുന്നത്.

Tags:    

Similar News