ധർമ്മജൻ ബോൾഗാട്ടിയുടെ നിത്യഹരിത നായകനിലെ ആദ്യ ഗാനം പുറത്ത്

Update: 2018-10-19 07:38 GMT

ധർമ്മജൻ ബോൾഗാട്ടി നിർമ്മിച്ച് വിഷ്‌ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആദിത്യ ക്രീയേഷൻസിന്റെ ബാനറിൽ ധർമ്മജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്ന് നിർമ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. കനകമുല്ല എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ മൻസൂറും ജോത്സ്യനയും ചേർന്നാണ്. ഹസീന എസ് കാനം എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. സിനിമ സംവിധാനം ചെയ്യുന്നത് എം.ആർ ബിനുരാജ് ആണ്. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ ധർമ്മജനും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

Advertising
Advertising

‘കട്ടപ്പനയിലെ ഋതിക് റോഷൻ’ എന്ന ചിത്രത്തിന് ശേഷം പൂർണ്ണമായും കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. നർമ്മരസ പ്രധാനമായ നിരവധി കഥാസന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഒരു ക്ലീൻ ഫാമിലി എന്റർടൈനർ ആണ്.

ഈ ചിത്രത്തിൽ വിഷ്‌ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങൾ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാർ. പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും കോർത്തിണക്കിയ ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിജു കുട്ടൻ,സുനിൽ സുഖദ, സാജു നവോദയ, എ കെ സാജൻ, സാജൻ പള്ളുരുത്തി, ബേസിൽ ജോസഫ്, റോബിൻ മച്ചാൻ, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയൻ, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

ജയഗോപാൽ രചനയും പവി കെ പവൻ ഛായാഗ്രഹണവും നൗഫൽ അബ്‌ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം ചമയം-ഹസ്സൻ വണ്ടൂർ, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, ആര്‍ട്ട് - അർക്കൻ, എസ് കർമ്മ, ശബ്ദമിശ്രണം - എം ആർ രാജാ കൃഷ്ണൻ, സൗണ്ട് എഫക്ട് - ബിജു ബേസിൽ, പരസ്യ കല - അമൽ രാജു, ടൈം ആഡ്‌സ് റിലീസ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു.

Full View
Tags:    

Similar News