ജിമിക്കി കമ്മലിന് ശേഷം തകര്‍പ്പന്‍ ഡാന്‍സുമായി അപ്പാനി ശരത്

ടക്ക ടക്ക എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. പാലക്കാട് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്

Update: 2018-11-02 04:24 GMT

ജിമിക്കി കമ്മല്‍ തീര്‍ത്ത ഓളം ഇതുവരെ അടങ്ങിയിട്ടില്ല, പാട്ടിനൊപ്പം ശ്രദ്ധേ നേടിയതാണ് അപ്പാനി ശരതിന്റെ ഡാന്‍സും. തകര്‍പ്പന്‍ ചുവടുകളുമായെത്തിയ ശരതിന്റെ ഡാന്‍സിനെ ആരാധകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ മറ്റൊരു കിടിലന്‍ നൃത്തവുമായി എത്തിയിരിക്കുകയാണ് താരം. ശരത് ആദ്യമായി നായകവേഷത്തിലെത്തുന്ന കോണ്ടസയിലാണ് താരത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്. ഇതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടക്ക ടക്ക എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. പാലക്കാട് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertising
Advertising

Full View

നവാഗതനായ സുദീപ് ഇ. എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസില്‍ ആന്റണി വര്‍ഗീസിന്റെ അനിയത്തിയായി അഭിനയിച്ച ആതിര പട്ടേലും നവാഗതയായ അതുല്യയും ആണ് നായികമാരായെത്തുന്നത്. ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, സുനില്‍ സുഗത, കിച് ടെല്ലൂസ്, സുര്‍ജിത്ത്, ബൈജു വാസു, ജോളി ചിറയത്ത്, നിമിഷ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സിപ്പി ക്രിയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ സുബാഷ് സിപ്പി ആണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്റെ തിരക്കഥാകൃത്ത് റിയാസ് ആണ് കോണ്ടസയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. അന്‍സര്‍ ത്വയ്യിബാണ് ഛായാഗ്രഹണം.

ये भी पà¥�ें- ചന്ദ്രലേഖയിലെ കോണ്ടസ ഡബ്സ്മാഷുണ്ടോ? സമ്മാനം അപ്പാനി ശരത് തരും

ये भी पà¥�ें- നായകനായി അപ്പാനി ശരത്; കോണ്ടസയുടെ ട്രയിലര്‍ കാണാം

Tags:    

Similar News