കമല്‍ഹാസനെ വിടാതെ പിടികൂടി കുഞ്ഞ് ആരാധിക; വീഡിയോ കാണാം

ആരാധനയുടെ ‘ഭയാനകമായ പല വേര്‍ഷനു’കളുമുണ്ട്. എന്നാല്‍ ഈ ആരാധന വേറിട്ടുനില്‍ക്കാന്‍ കാരണം ആരാധിക ഒരു കുഞ്ഞോമനയാണ് എന്നതാണ്.

Update: 2018-11-14 07:06 GMT

താരങ്ങളോട് അസ്ഥിക്ക് പിടിച്ച ആരാധന അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ആരാധനയുടെ 'ഭയാനകമായ പല വേര്‍ഷനു'കളുമുണ്ട്. എന്നാല്‍ ഈ ആരാധന വേറിട്ടുനില്‍ക്കാന്‍ കാരണം ആരാധിക ഒരു കുഞ്ഞോമനയാണ് എന്നതാണ്. കമല്‍ ഹാസനാണ് കുഞ്ഞോമനയുടെ സ്നേഹം ഏറ്റുവാങ്ങിയ താരം.

തുറന്ന കാറില്‍ ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു കമല്‍ ഹാസന്‍. ജനക്കൂട്ടത്തില്‍ നിന്ന് ആരോ ഒരു കുഞ്ഞിനെ കമലിന് നല്‍കി. കമല്‍ കുഞ്ഞിനെ സ്നേഹപൂര്‍വ്വം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. കുഞ്ഞിനെ തിരിച്ചേല്‍പിക്കാന്‍ ശ്രമിച്ചപ്പോഴാണ് രസം. കമലിന്‍റെ ഷര്‍ട്ടില്‍ മുറുകെപ്പിടിച്ച കുഞ്ഞ് കമലിനെ വിട്ടുപോകാന്‍ തയ്യാറായില്ല. കമലും ആള്‍ക്കൂട്ടവും ഒരുപോലെ പൊട്ടിച്ചിരിച്ചു. ഏരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കാനായത്.

Advertising
Advertising

മക്കള്‍ നീതി മയ്യം എന്ന തന്‍രെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണാര്‍ഥം തമിഴ്നാട്ടില്‍ യാത്രയിലാണ് കമല്‍ ഹാസന്‍. കഴിഞ്ഞ ദിവസം ധര്‍മപുരിയിലെ നള്ളംപള്ളിയിലെത്തിയപ്പോഴാണ് ഈ സംഭവം.

തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തന്‍റെ പാര്‍ട്ടിയും മത്സരരംഗത്തുണ്ടാകുമെന്ന് കമല്‍ ഹാസന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കമല്‍ ഹാസനെ കാണാനും പ്രസംഗം കേള്‍ക്കാനും നിരവധി പേര്‍ എത്തിച്ചേരുന്നു.

Full View
Tags:    

Similar News