വിശാല്‍ വിവാഹിതനാകുന്നു
നടിയും ഹൈദരാബാദ് സ്വദേശിയുമായ അനിഷ അല്ലയാണ് വധു.
Update: 2019-01-17 06:34 GMT
പ്രശസ്ത തമിഴ് താരം വിശാല്‍ വിവാഹിതനാകുന്നു. നടിയും ഹൈദരാബാദ് സ്വദേശിയുമായ അനിഷ അല്ലയാണ് വധു. വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഇരുവരും തമ്മിലുള്ള ഫോട്ടോയും വിശാല്‍ ട്വിറ്ററില്‍ പങ്കുവച്ചു. വിവാഹ തിയതി ഉടന്‍ പങ്കുവയ്ക്കുമെന്നും ഇത് എന്റെ ജീവതത്തിലെ വലിയ മാറ്റമാണെന്നും വിശാല്‍ കുറിച്ചിട്ടുണ്ട്.
ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുണ്ടായിയിരുന്നു. 2019ല്‍ ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും വാര്‍ത്തകള്‍ക്ക് കാരണമായി. ഇരുവരും ഈ വാര്‍ത്ത പലപ്പോഴായി നിഷേധിച്ചിരുന്നു.