‘മരിപ്പിന്റെ’ കഥയുമായി വിപിന്‍ ആറ്റ്ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’
Update: 2019-02-05 17:48 GMT
മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ഭയങ്കരമായ ഭയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വിപിന്‍ ആറ്റ്ലി സിനിമ മ്യൂസിക്കല്‍ ചെയര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഹോംലി മീല്‍സ് എന്ന ശ്രദ്ധേയ സിനിമയിലൂടെ സംവിധാന രംഗത്തേക്കിറങ്ങിയ ആറ്റ്ലിയുടെ രണ്ടാമത്തെ ചിത്രമാണ് മ്യൂസിക്കല്‍ ചെയര്‍. വിപിന്‍ ആറ്റലിയോടൊപ്പം അലന്‍ രാജന്‍ മാത്യൂവാണ് ചിത്രത്തന്റെ നിരമ്മാണം. സാജിദ് നാസറിന്റെതാണ് ഛായാഗ്രഹണം. സംവിധാനത്തിന് പുറമെ സംഗീതം, പശ്ചാത്തല സംഗീതം, വരികള്‍ എന്നിവയെല്ലാം വിപിന്‍ ആറ്റലി തന്നെയാണ് ഒറ്റക്ക് നിര്‍വഹിച്ചിരിക്കുന്നത്. അമീര്‍ ഇബ്രാഹിമാണ് എഡിറ്റിങ്. ചിത്രം വൈകാതെ തന്നെ പുറത്തിറങ്ങും.