പഞ്ചാബി ഹൗസിനും മല്ലു സിങ്ങിനും ശേഷം പഞ്ചാബി കഥയുമായ് കാളിദാസ്

വിഷുക്കണിയുമായി കാളിദാസ് ഹാപ്പി സർദാറിൽ എത്തുന്നു.

Update: 2019-04-04 07:37 GMT
Advertising

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ തുടങ്ങിയിരുന്നു. മലയാളത്തില്‍ കാളിദാസ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുധീപ്-ദീപിക ദമ്പതികൾ സംവിധാനം നിർവഹിക്കുന്ന ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് പൂമരത്തില്‍ അഭിനയിച്ച പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്. കൂടാതെ, കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സിനിമയില്‍ ഹാപ്പി സിംഗ് എന്നാണ് കാളിദാസിന്റെ കഥാപാത്രത്തിന്റെ പേര്. ഹാപ്പി എന്ന സർദാർ യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്, വിശാഖ് നായര്‍, രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും. അഭിനന്ദം രാമാനുജമാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹസീന്‍ ഹനീഫാണ് നിര്‍മ്മാണം.

ये भी पà¥�ें- സര്‍ദാര്‍ജി കോമഡികളുമായി കാളിദാസ് വരുന്നു

Tags:    

Similar News