തെലുങ്ക് നടനെ വിമര്‍ശിച്ച് അമല പോള്‍; അതിന് നിങ്ങളുടെ യോഗ്യതയെന്താണെന്ന് ആരാധകര്‍

ആരു ചെയ്താലും വിഷ്ണു വിശാലിന്റെ പോലെ പെര്‍ഫക്റ്റായി ചെയ്യാനാവില്ല എന്നാണ് താരം പറഞ്ഞത്

Update: 2019-05-07 05:05 GMT

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അമല പോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരുടെ പുതിയ ഇര. താരം നായികയായെത്തിയ രാക്ഷസന്‍ എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. രാക്ഷസുടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന യുവ നടന്‍ സായ് ബെല്ലംകൊണ്ട ശ്രീനിവാസനെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് അമല പോളിന് സേഷ്യല്‍ മീഡിയയില്‍ വിമര്‍ശകരുടെ ചീത്ത വിളി.

സായ് കൊല്ലംകൊണ്ട ശ്രീനിവാസനാണ് വിശാല്‍ ചെയ്ത പൊലീസ് വേഷത്തില്‍ എത്തുന്നത്. എന്നാല്‍ ആരു ചെയ്താലും വിഷ്ണു വിശാലിന്റെ പോലെ പെര്‍ഫക്റ്റായി ചെയ്യാനാവില്ല എന്നാണ് താരം പറഞ്ഞത്. മറ്റൊരു ഹീറോയ്ക്കും രാക്ഷസനിലെ മാജിക് റീക്രിയേറ്റ് ചെയ്യാനാവില്ല. സായ് ബെല്ലംകൊണ്ട ശ്രീനിവാസ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ രീതിയില്‍ ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും വിശാല്‍ ചെയ്ത പ്രകടനത്തിന് അടുത്തുപോലും എത്തില്ല' എന്നായിരുന്നു അമലയുടെ വാക്കുകള്‍. ഇതോടെ താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്.

Advertising
Advertising

അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അമല ആരാണ് സായിയെ വിമര്‍ശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. അമല പോളിന് പകരം മലയാളി താരം അനുപമ പരമേശ്വരനാണ് രാക്ഷസുടുവില്‍ നായികയായി എത്തുന്നത്. മെയ് 17 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ये भी पà¥�ें- വിവാഹത്തിലൂടെ താന്‍ സ്വതന്ത്രയായതായി അമല പോള്‍

ये भी पà¥�ें- ഭാസ്ക്കര്‍ ദ റാസ്ക്കലിന്‍റെ തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

Tags:    

Similar News