രാജ്യാന്തര ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

കൈരളി, ശ്രീ, നിള തീയറ്ററുകളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.

Update: 2019-06-22 04:26 GMT
Advertising

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിനെ വരവേറ്റ് തലസ്ഥാന നഗരി. ഗവർണർ ജസ്റ്റിസ് പി സദാശിവം മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. 262 ചിത്രങ്ങൾ ചിത്രങ്ങൾ മേളയില്‍ പ്രദർശിപ്പിക്കും. ഇറ്റാലിയന്‍ സംവിധായകന്റെ അഗസ്റ്റ അറിനോ ഫെറെന്റോയുടെ ‘സെല്‍ഫി’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.

5 ദിവസം ആയിരുന്ന മേള ഇത്തവണ 6 ദിവസമാണ്. ഡോക്യുമെന്‍ററികളും ഷോര്‍ട് ഫിലിമുകളും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് മേള ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

അന്താരാഷ്ട്ര വിഭാഗത്തില്‍ 44ഉം ഫോക്കസ് വിഭഗാത്തില്‍ 74ഉം മലയാള വിഭാഗത്തില്‍ 19 ചിത്രങങളുമാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ലോംഗ് ഡോക്യുമെന്‍ററി, ഷോര്‍ട് ഡോക്യുമെന്‍ററി, ഷോര്‍ട് ഫിക്ഷന്‍, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇതില്‍ 20 ചിത്രങ്ങള്‍ വനിതാ സംവിധായകരുടേതാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുഖാന്ത്യവും മേളയില്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള തീയറ്ററുകളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ഈ മാസം 26 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Tags:    

Similar News