നടന്മാര്‍ മാത്രമല്ല ഹീറോകളെന്ന് തപ്സി പന്നു

നടന്മാരെ മാത്രം ഹീറോകളെന്ന് വിശേഷിപ്പിക്കുന്ന സിനിമാലോകത്തെ സ്ഥിര സങ്കല്‍പത്തെ പൊളിച്ചെഴുതാനാണ് തന്റെ ശ്രമമെന്നും തപ്സി

Update: 2019-07-25 05:34 GMT
Advertising

നടന്മാര്‍ മാത്രമല്ല ഹീറോകളെന്ന് തെന്നിന്ത്യന്‍ താരം തപ്‌സി പന്നു. നടന്മാരെ മാത്രം ഹീറോകളെന്ന് വിശേഷിപ്പിക്കുന്ന സിനിമാലോകത്തെ സ്ഥിര സങ്കല്‍പത്തെ പൊളിച്ചെഴുതാനാണ് തന്റെ ശ്രമമെന്നും തപ്സി വ്യക്തമാക്കി.

‘’നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്നാണ് എന്റെ പക്ഷം.. അത് തെളിയിക്കുന്നതിനാണ് ഇനി ശ്രമം.. ഇത്രയും നാള്‍ നായകന്‍ എന്നാല്‍ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള ഒന്നായാണ് എല്ലാവരും വിലയിരുത്തിയത്. ആ മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിക്കുകയില്ല. മാറ്റമുണ്ടാകണം എന്നാഗ്രഹിക്കുന്ന നടിമാരുടെ ഭാഗത്തുനിന്ന് നിരന്തരമുള്ള ശ്രമം ആവശ്യമാണ്’’ തപ്‌സി പറഞ്ഞു.

സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും പ്രേക്ഷകരുണ്ട്,ഇവിടെ എല്ലാ തരത്തിലുമുള്ള നല്ല സിനിമകളും അംഗീകരിക്കപ്പെടുന്നുണ്ട്, ലിംഗഭേദത്തിന്റെ അതിര്‍വരമ്പ് ഏത് വിധേനയും ഇല്ലാതാക്കാന്‍ ഞാന്‍ ഒരുക്കമാമെന്നും തപ്‌സി പറയുന്നു.

Tags:    

Similar News