സെെറ വസീമിന്റെ പിന്‍മാറ്റം; ദംഗല്‍ സംവിധായകന്‍ പറഞ്ഞത്

വിശ്വാസ കാര്യങ്ങൾക്ക് തടസ്സം വന്നതിനാല്‍ സിനിമ ഉപേക്ഷിക്കുന്നതെന്നാണ് സെെറ വസീം നേരത്തെ പറഞ്ഞത്

Update: 2019-08-02 06:31 GMT
Advertising

സിനിമാ ജീവിതത്തിന് അന്ത്യം കുറിക്കാനുള്ള ബോളിവുഡ് താരം സെെറ വസീമിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ‘ദംഗൽ’ സംവിധായകൻ. സെെറയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായി സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു.

2016ൽ പുറത്തിറങ്ങിയ നിതേഷിന്റെ ദംഗൽ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സെെറ വസീം, തൊട്ടടുത്ത വർഷം സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. തുടർന്നാണ് അഭിനയ ജീവിതത്തോട് വിട പറയുന്നതായി സെെറ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

സെെറയുടെ പിൻമാറ്റം ബോളിവുഡിന് നഷ്ടം തന്നെയാണ്. എന്നാൽ, കാര്യങ്ങൾ അവളുടെ ഭാഗത്ത് നിന്നും കൂടി മനസ്സിലാക്കേണ്ടതുണ്ട്. സിനിമയിലല്ല സെെറയുടെ മനസ്സെങ്കിൽ ആ തീരുമാനത്തെ ബഹുമാനിക്കുന്നു. ഒരോരുത്തർക്കും അവരുടേതായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും നിതേഷ് തിവാരി പറഞ്ഞു. എല്ലാ ആശംസകളും താരത്തിന് അറിയിച്ച നിതേഷ്, അവൾ ഉദ്ദേശിച്ചതെന്തൊ അത് ലഭിക്കട്ടെയെന്നും ആശംസിച്ചു.

വിശ്വാസ കാര്യങ്ങൾക്ക് തടസ്സം വന്നതിനാല്‍ സിനിമ ഉപേക്ഷിക്കുന്നതെന്നാണ് ദേശീയ പുരസ്ക്കാര ജേതാവായ താരം നേരത്തെ പറഞ്ഞത്. ഫർഹാൻ അക്തർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ദ സ്കെെ പിങ്ക് ആണ് സെെറയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

Tags:    

Similar News