പൂവ് വില്‍ക്കണ്ടവരെ പിടിച്ച് പടക്കം വില്‍ക്കാന്‍ ഏല്‍പിച്ചതു പോലെയാണ് ഇപ്പോഴത്തെ രാഷ്ട്രീയം: വിജയ്

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് തുറന്നടിച്ച് തമിഴ് നടന്‍ വിജയ്.

Update: 2019-09-26 07:28 GMT
Advertising

പുതിയ ചിത്രമായ ബിഗിലിന്‍റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു വിജയ്. സായ്റാം എന്‍ജിനീയറിംഗ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ വെരിത്തനം എന്ന ഗാനത്തിന്‍റെ വരികള്‍ പാടിക്കൊണ്ട് സംസാരം ആരംഭിച്ച വിജയ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് തുറന്നടിക്കുകയായിരുന്നു.

പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ എന്നും വിജയ് പറഞ്ഞു. അതിനോട് ഉപമിക്കുന്ന ഒരു കഥയും അദ്ദേഹം പറഞ്ഞു. പൂവ് വിറ്റ് നടന്ന ഒരു വ്യക്തിയെ പടക്ക കട ഏല്‍പ്പിച്ചു, എന്നാല്‍ ഒരു പടക്കം പോലും വിറ്റുപോയില്ല. കാരണം അന്വേഷിച്ചു പോയപ്പോള്‍ പൂവില്‍ അഞ്ച് മിനിറ്റ് കൂടുമ്പോള്‍ വെള്ളം തളിക്കുന്നതു പോലെ പടക്കത്തില്‍ ഒഴിച്ചുകൊണ്ടിരുന്നു, ഇതാണ് ഇപ്പോഴുള്ള രാഷ്ട്രീയമെന്നാണ് അദ്ദേഹം പറഞ്ഞത്. അര്‍ഹതയുള്ളവരെ മാത്രമെ അതിന്റെ സ്ഥാനത്ത് ഇരുത്താന്‍ പാടുള്ളൂവെന്നും വിജയ് വ്യക്തമാക്കി. ചെന്നൈയില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് തലയില്‍ വീണ് മരിച്ച സുരഭിയുടെ വിഷയവും വിജയ് ചൂണ്ടിക്കാട്ടി.

Tags:    

Similar News