‘’ഈ ബിരിയാണിക്ക് ഇത്ര സ്വാദ് കൂടാന്‍ കാരണം മമ്മൂക്കയുടെ കൈ കൊണ്ട് വിളമ്പിയതുകൊണ്ടാണ്’’

മമ്മൂട്ടി ബിരിയാണി വിളമ്പുന്നതിന്റെ ചിത്രങ്ങൾ നടൻ ബിബിൻ ജോർജാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്

Update: 2019-10-03 07:48 GMT

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ബിരിയാണ് വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടി ബിരിയാണി വിളമ്പുന്നതിന്റെ ചിത്രങ്ങൾ നടൻ ബിബിൻ ജോർജാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്

കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ്.

Advertising
Advertising

മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതൽ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഇവിടെ ദുൽഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു “കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി”

കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ...

Posted by Bibin George on Wednesday, October 2, 2019
Tags:    

Similar News